പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി. നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്.
പറക്കുളം വിനോദിന്റെ മകൻനവനീത് എന്ന അച്ചു (12),കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ് 14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്.
സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക