മോൺസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും. പോർഷെ ബോക്സ്റ്റർ കാർ ഒരു വർഷമായി ചേർത്തല പോലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടർന്നാണ് കാർ പോലീസ് പിടിച്ചെടുത്തത്. മോൺസൺ മാവുങ്കൽ വാഹനത്തിന്റെ രേഖകൾ ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി.
ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടർന്ന് ഇരുപയോളം കാറുകളാണ് മോൺസണിന്റെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത്. അതിൽ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനിൽ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്ട്രേഷൻ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോൺസണിന്റെ പക്കൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല. 2007ൽ മുംബൈയിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്ട്രേഷനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക