പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അതിദാരുണമായി കഴുത്തറുത്ത് കൊന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയുടെ കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്ത് മാറ്റിയെന്ന് റിപ്പോര്‍ട്ട്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക