ചിമ്പു, കല്യാണി പ്രിയദർശൻ, എസ്.ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മാനാടിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ചിമ്പുവിന്റെ 45-ാമത്തെ സിനിമയാണ് മാനാട്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്.
യുവന് ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്, വൈ ജി മഹേന്ദ്രൻ, വാഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ ഡയറക്ടർ. ദീപാവലിക്ക് ചിത്രം തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക