നാഗചൈതന്യയും സാമന്തയും വേർപിരിയുന്നു എന്ന വാർത്ത ഏറെ നാളുകളായി വാർത്തകളായിരുന്നു. നേരത്തെ ഈ വിഷയത്തിൽ ഇരുവരും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ ഇരുവരും ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ബന്ധം വേർപ്പെടുത്തുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന അക്കിനേനി.
സാമും ചായിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണെന്നും ഇരുവര്‍ക്കും സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും നാഗാർജുന പറയുന്നു. ദാമ്പത്യ ജീവിതത്തിൽ ഇരുവർക്കുമിടയിൽ നടക്കുന്ന കാര്യങ്ങൾ സ്വകാര്യമായിരിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സാമന്ത തങ്ങളുടെ കുടുംബത്തിനൊപ്പം ചിലവിട്ട നിമിഷങ്ങൾ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവൾ തങ്ങൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാർജുന വ്യക്തമാക്കി. ഇരുവര്‍ക്കും മുന്നോട്ട് പോകാനുള്ള ശക്തി നല്കി ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
നാല് വർഷം നീണ്ടുനിന്ന വൈവാഹിക ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നത്. തങ്ങളുടെ സൗഹൃദം തുടരുമെന്നും ഇരുവരും പറയുന്നു. വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരുന്നത്. സിനിമാ ലോകവും ആരാധകരും ഏറ്റെടുത്ത് ആർഭാടമാക്കിയതായിരുന്നു ഇവരുടെ പ്രണയവും വിവാഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക