നടിമാരായ എസ്തര് അനിലിന്റേയും ശ്രിന്ദയുടെയും ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി നടി സ്നേഹ ശ്രീകുമാർ. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ സ്നേഹ എസ്തര് അനിലിന്റേയും ശ്രിന്ദയുടെയും ഫോട്ടോഷൂട്ടിനെ ആക്ഷേപിച്ചു എന്നായിരുന്നു പരക്കെ ഉയർന്ന ആരോപണം. ഇതിനു പിന്നാലെ വിമർശനവുമായി എസ്തർ അനിൽ രംഗത്ത് വന്നിരുന്നു. ഇതോടെ വിഷയം വാർത്തകളിൽ ഇടം പിടിച്ചു. ഇപ്പോഴിതാ തനിക്കെതിരെ വന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സ്നേഹ ശ്രീകുമാർ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടിയുടെ പ്രതികരണം.
‘എല്ലാം ശരിയാകും’ ടീസര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
സ്നേഹ ശ്രീകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം;
സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങൾ ആയി ലൗഡ്സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്.
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽവന്നു മോശം കമന്റ്ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ, അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ. അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7min സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്. പ്രോഗ്രാം മുഴുവൻ ആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്.
വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നിട്ടുള്ളത്. ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക