സ്കൂള്‍ പഠനകാലത്തെ തന്റെ പ്രണയത്തെക്കുറിച്ച് രസകരമായ തുറന്നുപറച്ചിലുമായി നടന് ആസിഫ് അലി.
ഞാന്‍ ബോര്‍ഡിങ്ങിലാണ് പഠിച്ചത്. സ്കൂള്‍കാലഘട്ടം മുഴുവന്‍ ചെലവഴിച്ചത് ബോര്‍ഡിങ്ങിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ എഴുതിപ്പിച്ച് അവന് പേപ്പര്‍ മടങ്ങി തന്ന് ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുണ്ട്, എന്നായിരുന്നു ആസിഫ് പറഞ്ഞത്.
ഒടുവില്‍ പെണ്ണ് അവന്റെ കൂടെപ്പോയോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് സ്വാഭാവികമായും എന്നായിരുന്നു ആസിഫിന്റെ മറുപടി. ആ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടത് ആ കൈയക്ഷരമായിരുന്നെന്നും ആസിഫ് പറഞ്ഞു.
ഇതുവരെ ഒരു ക്ലാസിലും ഞാന്‍ ഫസ്റ്റ് ബെഞ്ചര്‍ ആയിട്ടില്ല. ലാസ്റ്റ് ബെഞ്ചര്‍ ആയിരുന്നു.അത്ര അലമ്പൊന്നും അല്ല. പക്ഷേ പഠിക്കാന്‍ മോശമായിരുന്നു. ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക