മാനസപുത്രിയെന്ന പരമ്പരയിലൂടെ മലയാളികളുടെ മാനസപുത്രിയായി മാറുകയായിരുന്നു ശ്രീകല. പിന്നീട് ശ്രീകല അഭിനയത്തില്‍ നിന്നും ക്യാമറയ്ക്കു മുന്നില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി.
ഭര്‍ത്താവിനൊപ്പം യുകെയില്‍ സ്ഥിര താമസമാക്കുകയായിരുന്നു ശ്രീകല. ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം ശ്രീകല തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന് കാരണമായതുമെന്നാണ് ശ്രീകല പറയുന്നത്.
അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മകന് സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നുമായിരുന്നുവെന്ന് ശ്രീകല പറയുന്നു.
അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നുവെന്നും താരം തുറന്നു പറയുന്നു.അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീകല പിന്നീട് രാത്രിമഴയിലൂടെ തിരികെ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക