മലയാളത്തില്‍ മറ്റൊരു ആന്തോളജി (Anthology) ചിത്രം കൂടി വരുന്നു. നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ചിത്രത്തിന് ‘മധുരം ജീവാമൃതബിന്ദു’ (Madhuram Jeevamruthabindu) എന്നാണ് പേരിട്ടിരിക്കുന്നത്. ‘മണിയറയിലെ അശോകന്’ ഒരുക്കിയ ഷംസു സൈബ (Shamzu Zayba), ‘നിഴല്‍’ ഒരുക്കിയ അപ്പു എന്‍ ഭട്ടതിരി (Appu N Bhattathiri), ‘അനുഗ്രഹീതന്‍ ആന്റണി’ ഒരുക്കിയ പ്രിന്‍സ് ജോയ് (Prince Joy), ‘മറിയം വന്നു വിളക്കൂതി’ ഒരുക്കിയ ജെനിത് കാച്ചപ്പിള്ളി (Jenith Kachappilly) എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം.
23 ഫീറ്റ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അര്ജുന് രവീന്ദ്രന്, സൈന മോഷന്‍ പിക്ചേഴ്സിന്രെ ബാനറില്‍ ആഷിക് ബാവ എന്നിവരാണ് നിര്‍മ്മാണം. നാല് ചിത്രങ്ങള്‍ ചേര്‍ന്ന സിനിമാ സമുച്ചയം അവതരിപ്പിക്കുന്നത് സംവിധായകന് സിദ്ദിഖ് ആണ്. ‘സന്തോഷം തേടുന്നവര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
എസ് സഞ്ജീവ്, ജിഷ്ണു എസ് രമേഷ്, സജാദ് കാക്കു, ജിക്കു ജേക്കബ് പീറ്റര്‍, നിധിന് ആര് ഡി, ക്രിസ്റ്റി പറപ്പൂക്കാരന്, അരുണ്‍ മുരളീധരന്, ശ്രീഹരി കെ നായര്‍, സിദ്ധാര്‍ഥാ പ്രദീപ്, ആകാശ് ജോസഫ് വര്‍ഗീസ്, നിംസ്, മാളവിക വി എന്‍, അര്‍ഷദ് നക്കോത്ത്, ധന്യ ബാലകൃഷ്ണന് തുടങ്ങിയവരാണ് അണിയറയിലെ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക