കണ്ണൂർ: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത.
എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400.
പ്രതികരിക്കാൻ ഇവിടെ എഴുതുക