കോഴിക്കോട് : കോഴിക്കോട് മദ്യലഹരിയിൽ ബൈക്ക് ഓടിച്ചു വന്ന യുവാവ് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്വയം കഴുത്തു മുറിച്ചു. താമരശ്ശേരി ചുങ്കം ജങ്ഷനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് സ്വയം പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.
കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ പ്രതി ജയിലില്‍ വെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആത്മഹത്യാശ്രമം ഇന്ന് വിധി വരാനിരിക്കെ
അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചു വരുന്നതായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചുങ്കം ജങ്ഷനുസമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിനുമുന്നിൽ വെച്ച് ബൈക്ക് തടഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കൾ വന്നാലേ വാഹനം വിട്ടുതരൂവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കടയിൽപ്പോയി ബ്ലേഡ് വാങ്ങി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക