മയ്യില്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക ഗ്രന്ഥാലയം കരിയര്‍ ഗൈഡന്‍സ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പിഎസ്സി പരീക്ഷാ പരിശീലനം 10ന് ആരംഭിക്കും. എല്‍ഡിസി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസമാണ് സൗജന്യ പരിശീലനം.
ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയത്തില്‍ അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ ദിവസവും രാവിലെ പത്തുമുതല്‍ നാലുവരെയാണ് പരിശീലനം. വിദഗ്ധ അധ്യാപകര്‍ ക്ലാസ് നയിക്കും. അമ്പതുപേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 9400676183, 9895965668.
പ്രതികരിക്കാൻ ഇവിടെ എഴുതുക