കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ അറബിക് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും യു ജി സി നെറ്റ് യോഗ്യത ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
അഭിമുഖം ഒക്ടോബര്‍ 11 ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ നടക്കും. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക