കണ്ണൂർ: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായ പരിധി 30 വയസ്സ്. പ്രിന്റ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.
മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം 695 014.
കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് 673 002.
പ്രതികരിക്കാൻ ഇവിടെ എഴുതുക