ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 വര്‍ഷത്തെ ആറാം തരം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2009 മെയ് ഒന്നിനും 2013 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരും 2021-22 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരുമാകണം. അപേക്ഷ നവംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.navodaya.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0490 2311380.
പ്രതികരിക്കാൻ ഇവിടെ എഴുതുക