മധുര: കിടപ്പ് മുറിയിലെ എയർ കണ്ടീഷ്ണർ പൊട്ടിത്തെറിച്ച് ഭാര്യയും ഭർത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂർ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണൻ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
തകരാറായ എസിയിൽ നിന്നും വലിയ ശബ്ദവും പുകയും വരുന്നത് കണ്ട് മുറിക്ക് പുറത്ത് വരാൻ ദമ്പതിമാർ ശ്രമിക്കുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്. പിന്നീട് കിടപ്പുമുറി തീ വിഴുങ്ങുകയായിരുന്നു. ഫയർ ആൻറ് റെസ്ക്യൂ എത്തിയാണ് തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ശക്തികണ്ണൻ, ഭാര്യ ശുഭ. മക്കളായ കാവ്യ കാർത്തികേയൻ എന്നിവർ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിൻറെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കിടന്നത്. എന്നാൽ രാത്രി വൈകി മുറിയിൽ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കൾ താഴത്തെ നിലയിലേക്ക് കിടപ്പ് മാറ്റുകയായിരുന്നു. പുലർച്ചെ മുകൾ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽക്കാർ ഓടിക്കൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക