കണ്ണൂര്‍: ബംഗളൂരുവില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശികളായ ദമ്പതികളുടെകുഞ്ഞ് ദേഹത്ത് തിളച്ചവെള്ളം വീണ് മരിച്ചു.
വ്യാപാരിയായ പെടയങ്കോട് മിനിക്കന് ഹൗസില്‍ എം. അബ്ദു റസാഖിന്റെയും തട്ടുപറമ്പില്‍ മുല്ലോളി ഫാത്തിമയുടെയും ഇളയ മകന് ഫൈസാന്‍ (1) ആണ് മരിച്ചത്.
തിളച്ചവെള്ളം അബദ്ധത്തില്‍ ദേഹത്ത് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക