Home LATEST NEWS ബംഗളൂരുവിൽ ഏഴര ലക്ഷത്തിൻറെ മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

ബംഗളൂരുവിൽ ഏഴര ലക്ഷത്തിൻറെ മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ മലയാളിയുൾപ്പെടെ രണ്ടു പേർ ഏഴര ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി പിടിയിലായി. മലയാളിയായ പി.കെ. റാഖിദ് (24), മണിപ്പൂർ സ്വദേശി മായങ്ക് മായ്​ (44) എന്നിവരെയാണ് എച്ച്‌.എസ്.ആർ. ലേഔട്ട് പൊലീസ് അറസ്​റ്റ് ചെയ്തത്.

ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവും 300 എം.ഡി.എം.എ ഗുളികകളും പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും എച്ച്‌.എസ്.ആർ ലേഔട്ടിലാണ് താമസിക്കുന്നത്.

മായങ്ക് മണിപ്പൂരിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മയക്കുമരുന്ന് വസ്തുക്കൾ ബംഗളൂരുവിൽ റാഖിദിെൻറ സഹായത്തോടെ വിൽപന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Also Read :   തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ