ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിായാണ് ബീറ്റ്റൂട്ട്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്.
ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു. മൃദുലമായ ചർമ്മം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്…
ഒന്ന്…
ഒരു ടീസ്പൂൺ പാൽ, 2 ടീസ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
രണ്ട്…
രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും യോജിപ്പിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. വരണ്ട ചർമ്മം അകറ്റാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക