മലപ്പുറം: പതിനാറു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി താനൂരിൽ ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പൊലീസ് പിടികൂടിയത്.
500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടിയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
കോയമ്പത്തൂരിൽനിന്ന് നിരവധി തവണ ഇയാൾ ഇതരത്തിൽ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാൾ നേരത്തെയും കുഴൽപ്പണ കേസുകളിൽ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക