നിലവില്‍ ഇന്ത്യന്‍ ടീമിലെ ശക്തനായ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. വിരാട് കോഹ്ലിയും, രോഹിത് ശര്‍മ്മ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് കെ.എല്‍ രാഹുലിനെയാണ് ഏറ്റവും കഴിവുള്ള താരമായി ഗംഭീര്‍ ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയില്‍ മറ്റാരുടെ കൈകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഷോട്ട് രാഹുലിന്റെ പക്കലുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.
‘ചെന്നൈക്കെതിരെ ബാറ്റ് ചെയ്തത് പോലെ കളിച്ചാല്‍ രോഹിത്, കോഹ്ലി എന്നിവരേക്കാള്‍ കൂടുതല്‍ സ്ഥിരത കണ്ടെത്താന്‍ രാഹുലിന് കഴിയും. ഈ ഒരു ദിവസത്തെ കളി മാത്രം നോക്കിയല്ല പറയുന്നത്. അതിനുള്ള കഴിവ് രാഹുലിനുണ്ട്. ഇന്ത്യയില്‍ മറ്റാരുടെ കൈകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഷോട്ട് രാഹുലിന്റെ പക്കലുണ്ട്. അത് രാഹുല്‍ കാണിച്ച് തരുന്നു.’
‘ഈ ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് രാഹുല്‍ പിന്‍വലിഞ്ഞ് നില്‍ക്കരുത്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ അത് കണ്ട് സന്തോഷിക്കട്ടെ. ഈ ലോകത്തിന് മുന്പില് നിങ്ങളുടെ കഴിവ് കാണിച്ച് കൊടുക്കു. രോഹിത്തിനേയും കോഹ് ലിയേയും കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലോകം രാഹുലിനെ കുറിച്ച് സംസാരിക്കും’ ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക