Home LATEST NEWS ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി

ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി

ബെംഗളൂരു: ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ.

ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോളജിക്കൽ സയൻസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

‘ഇത് പറയുന്നതിൽ എനിക്ക് വിഷമമുണ്ട്‌. ഒരുപാട് ആധുനിക സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് താത്പര്യപ്പെടുന്നത്. വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ ആഗ്രഹമില്ല.

വാടക ഗർഭധാരണമാണ് അവർക്ക് താത്പര്യം. അവരുടെ ചിന്തയിൽ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.’ എന്ന് മന്ത്രി പറഞ്ഞു.

Also Read :   മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും, വേഗത്തില്‍ സുഖപ്പെടാനാകും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു എന്ന് കമല്‍ഹാസൻ