Home KERALA എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യമെന്ന് ഒമര്‍ലുലു ; ടാറ്റാ അപ്പോള്‍ പല...

എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യമെന്ന് ഒമര്‍ലുലു ; ടാറ്റാ അപ്പോള്‍ പല സെക്ടറുകളും അവസാനിപ്പിക്കും (കേരളത്തിലെ ഉള്‍പ്പെടെ) അപ്പോള്‍ കിടന്ന് മോങ്ങരുതെന്ന് കമന്റ്‌

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം എന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത്. ബിസിനസും ഭരണവും രണ്ടും രണ്ടാണെന്നും ഒമര്‍ പറയുന്നു.

”എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം. നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത് ബിസിനസ്സും ഭരണവും രണ്ടും രണ്ടാണ്.

കോടികള്‍ മാസം തോറും നഷ്ടം വരുന്ന എയര്‍ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചിലവാക്കിയത് നമ്മള്‍ എല്ലാവരും അടച്ച നികുതി പണമാണ് ഇനി ആ പണം നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”വിവരക്കേട് പറയാതിരിക്കൂ, പൊതുജന സേവനം കൂടിയാണ് എയര്‍ ഇന്ത്യ ലാഭ നഷ്ട കണക്കുകള്‍ മാത്രം നോക്കി റൂട്ട് ചാര്‍ട്ട് ചെയ്യും. ടാറ്റാ അപ്പോള്‍ പല സെക്ടറുകളും അവസാനിപ്പിക്കും (കേരളത്തിലെ ഉള്‍പ്പെടെ) അപ്പോള്‍ കിടന്ന് മോങ്ങരുത്” എന്നാണ് ഒരു കമന്റ്.

Also Read :   ബം​ഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ട്