ചൈനീസ് പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു. വണ്‍പ്ലസ് 9 ശ്രേണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ കൂടി ചേർക്കുവാൻ ഒരുങ്ങുകയാണ് കമ്പനി. ഇത്തവണ T പതിപ്പുമായാണ് സ്മാർട്ട്ഫോൺ എത്തുന്നത്. അടിസ്ഥാന വണ്‍പ്ലസ് 9 ഫോണല്ല പകരം ഇന്ത്യ സ്പെഷ്യല്‍ ആയി അവതരിപ്പിച്ച വണ്‍പ്ലസ് 9R മോഡലിനാണ് T പതിപ്പെത്തുക. ഇന്ത്യയിൽ വണ്‍പ്ലസ് 9RT അവതരിപ്പിക്കുന്ന അതേ സമയം തന്നെ ചൈനയിലും ഫോൺ അവതരിപ്പിക്കും.
സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ വർധിപ്പിച്ചേക്കും..! പ്രതിസന്ധി സൃഷ്ടിച്ച് ചിപ്പുകളുടെ ക്ഷാമം
ഒക്ടോബർ 13 ന് സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമായ ഓക്സിജന്‍ ഓഎസ് 12 ആയിരിക്കും സ്മാർട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള വണ്‍പ്ലസ് 9Rലെ 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേ തന്നെയാണ് വണ്‍പ്ലസ് 9RTയിലും ഉൾപ്പെടുത്തിയിട്ടുണ്ടാകുക എന്നും വിവരമുണ്ട്. 3D കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്മാർട്ട്ഫോൺ ഡിസ്പ്ലേയ്ക്ക് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക