Home KERALA മലപ്പുറത്ത് 31കാരിയുടെ മരണം ക്രൂരമായ പീഡനത്തെ തുടര്‍ന്ന്, സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്...

മലപ്പുറത്ത് 31കാരിയുടെ മരണം ക്രൂരമായ പീഡനത്തെ തുടര്‍ന്ന്, സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത് ഭര്‍ത്താവ്; യുവതിയുടെ പേശികളേറെയും മര്‍ദ്ദനത്തില്‍ തകര്‍ന്നു, വായില്‍ രാസവസ്തു ഒഴിച്ചു; ഉമ്മുക്കുല്‍സു നേരിട്ടത് അതിക്രൂരമായ പീഡനം; ഭർത്താവ് ഒളിവിൽ

കോഴിക്കോട്; മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ദുരൂ​ഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പൊലീസ്.  സംഭവത്തിനുശേഷം ഒളിവില്‍പ്പോയ താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

യുവതിയുടെ മരണത്തിനു പിന്നാലെ ഒളിവിൽപോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സംശയ രോഗത്തെത്തുടര്‍ന്നാണ് ഇയാൾ ഉമ്മുക്കുൽസുവിനെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നനിലയിലാണെന്നും വായില്‍ ഏതോ രാസവസ്തു ഒഴിച്ചതായും പോലീസ് അറിയിച്ചു.

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു.

ഇന്ത്യയില്‍ മൂന്നില്‍ ഒരാളും കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ പങ്കാളിയുമായി ജീവിതം ആരംഭിച്ചു, ആപ്പില്‍ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ സാധ്യത കാണുന്നുവെന്ന് യുവാക്കള്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഡേറ്റിങ് പങ്കാളികളോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയെന്നു സര്‍വ്വേ

താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുക്കുല്‍സു സ്വവസതിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. സുഹൃത്ത് മലപ്പുറം സ്വദേശി സിറാജുദ്ദീന്‍ വീര്യമ്പ്രത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒരാഴ്ചമുമ്പാണ് താജുദ്ദീനും ഭാര്യയുമെത്തിയത്.

വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല.

വൈകീട്ട് മടങ്ങിയെത്തിയ സമയത്ത് ഉമ്മുക്കുല്‍സുവിനെ അവശനിലയില്‍ക്കണ്ട സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നതിനു മുമ്പെ യുവതി മരിക്കുകയായിരുന്നു.

Also Read :   തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം; നാല് പ്രതികള്‍ കസ്റ്റഡിയില്‍