ഉത്തർപ്രദേശിൽ സഹപാഠിയുടെ പീഡനത്തിന് ഇരയായ 15-കാരി ആത്മഹത്യ ചെയ്തു. ബുലന്ദ്ഷഹറിലാണ് സംഭവം. ശനിയാഴ്ചയാണ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഒക്ടോബർ 8 ന് പെൺകുട്ടിയെ സഹപാഠി പീഡിപ്പിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പെൺകുട്ടി സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു. ഇതറിഞ്ഞ പ്രതിയും മറ്റ് 15 പേരും ചേർന്ന് വൈകുന്നേരത്തോടെ പെൺകുട്ടിയുടെ വീട്ടിലെത്തി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. അടുത്ത ദിവസം സ്കൂളിൽ വച്ച്, പ്രതി വീണ്ടും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക