തിരുവനന്തപുരം: കോവിഡ് മരണസർട്ടിഫിക്കറ്റിനായി ആദ്യദിനം വന്നത് ഇരുനൂറോളം അപേക്ഷകൾ.
കോവിഡ് മരണം സംബന്ധിച്ച് പരാതിയുള്ളവർക്കും നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആണ് അപേക്ഷ ക്ഷണിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിവരെ 184 അപേക്ഷകളാണ് വന്നത്. https://covid19.kerala.gov.in/deathinfo/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ ഓൺലൈനിലൂടെത്തന്നെ അപേക്ഷയിൽ തീരുമാനമെടുക്കും.
സംസ്ഥാനത്ത് ഇതുവരെ 26,258 കോവിഡ് മരണമാണ് ഔദ്യോഗിക കണക്ക്. രേഖകൾ ഇല്ലാത്തതുമൂലം
ഉൾപ്പെടുത്താത്ത 7000 മരണങ്ങൾകൂടി ഉണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക