കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നു.
താല്പര്യമുള്ള 50 വയസില്‍ കുറവ് പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ ആധാര്‍/വോട്ടേഴ്സ് ഐഡി/ പാസ്പോര്‍ട്ട്/ പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയും 250 രൂപ രജിസ്ട്രേഷന് ഫീസും സഹിതം ഹാജരാകണം. ഉദേ്യാഗാര്‍ഥികള്‍ക്ക് സാധുതയുള്ള ഇ മെയില്‍ ഐ ഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ഫോണ്‍: 0497 2707610, 6282942066.
പ്രതികരിക്കാൻ ഇവിടെ എഴുതുക