Home LATEST NEWS ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : കശ്മീരിലെ പൂഞ്ചില്‍ രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.

സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപം ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

Also Read :   പുതിയ വാക്സീന്‍ 100 ദിവസത്തിനകം; നിലവിലെ വാക്സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമാണോ എന്നുറപ്പില്ല