തിരുവനന്തപുരം: ചലച്ചിത്ര താരം നെടുമുടി വേണുവിൻറെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ശാന്തികവടാത്തിൽ നടക്കും. നാളെ രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് രണ്ടു മണിയ്ക്ക് ശാന്തികവാടത്തിൽ സംസ്ക്കാരം നടക്കും. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ നെടുമുടിവേണുവിൻറെ ആരോഗ്യനില മോശമയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായ അദ്ദേഹത്തിൻറെ ആരോഗ്യ ഇന്നലെ രാത്രി തീർത്തും മോശമായി. മരണസമയം ഭാര്യ സുശിലയും മക്കളായ കണ്ണൻ വേണുവും, ഉണ്ണി വേണുവും ആശുപത്രിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക