സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇപ്പോൾ തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ തൽക്കാലം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. 400 മെഗാവാട്ടിന് മുകളില്‍ കുറവുവന്നാല്‍ മാത്രമേ പ്രതിസന്ധിയുണ്ടാവുകയുള്ളു. കേന്ദ്ര പൂളില്‍ നിന്നുള്ള കുറവു മലം പ്രതിദിനം സംസ്ഥാനത്ത് 100 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നതെന്നും ഇതുവഴി രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ആയിരം മെഗാവാട്ട് വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയത് . പ്രതിസന്ധി പരിഹരിക്കാന്‍ പത്തുദിവസത്തേക്ക് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക