ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്.
ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി.
കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.39 രൂപയും പെട്രോൾ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഇന്നലെ ഡീസലിന് നൂറു രൂപ കടന്നിരുന്നു.തുടർച്ചയായി ഇന്ധന വില വർധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക