ജയ്പൂർ: രാജസ്ഥാനില്‍ ജാലാവാര്‍ ജില്ലയില്‍ കാമുകിയെ 22കാരന് കഴുത്തുമുറിച്ച് കൊന്നു. പ്രണയബന്ധത്തിന്റെ പേരില്‍ 19കാരി കാമുകിയുടെ അച്ഛന് മര്‍ദ്ദിച്ചതില്‍ കുപിതനായാണ് കൊലപാതകം.
ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് മര്‍ദ്ദിച്ചതിന് പിന്നാലെ പൂജ തന്നെ കളിയാക്കാന്‍ തുടങ്ങിയതായി ജൂബര്‍ പൊലീസിന് മൊഴി നല്കി. ഇതോടെ ബന്ധം അവസാനിപ്പിക്കുകയും ഇരുവരും വെവ്വേറെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്നു മുതൽ വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത, ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട്
ഒന്നരമാസം മുന്‍പ് പെണ്‍കുട്ടിയുടെ അച്ഛന് പ്രണയബന്ധത്തിന്റെ പേരില്‍ ജൂബറിനെ മര്‍ദ്ദിച്ചു. ഇതില്‍ പെണ്‍കുട്ടിയുടെ അച്ഛനോട് പ്രതികാരം തീര്‍ക്കാന്‍ പൂജയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൃഷിയിടത്തില്‍ പെണ്‍കുട്ടി ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തിയ ജൂബര്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പൂജയുടെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക