ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് ആൾക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു.സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ഇരുവരും രാവിലെ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. കര്‍ണാലിലെ നിലോഖേരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിലോഖേരി സ്വദേശി അജയ് എന്നയാളാണ് കാര്‍
ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്.
അജയ് വേഗത്തില്‍ വാഹനം ഓടിക്കാറുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കള്‍ അജയ്യോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ അജയ്, കാര്‍ റിവേഴ്സ് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അജയ്യെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക