കാമുകനുമായുള്ള ബന്ധം പുറത്താകുമെന്ന് ഭയന്ന യുവതി ഭർതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലാണ് സംഭവം. 2019 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിലെ ജുൻജുഹുനു ജില്ലയിലാണ് മരുമകൾ അൽപ്പന, സുബോദ് ദേവിയെന്ന ഭൃതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. സൈനികനായ സച്ചിൻ ദേവാണ് അൽപ്പനയുടെ ഭർത്താവ്.
ഒരു വീട്ടിലായിരുന്നു പ്രതിയും കൊല്ലപ്പെട്ട സുബോദ് ദേവിയും താമസിച്ചിരുന്നത്. ഇവിടെ വച്ച് പ്രതി അൽപ്പനയും മനീഷ് എന്ന യുവാവും തമ്മിലുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് മുഖ്യപ്രതിയും കാമുകനും സഹായിയും അറസ്റ്റിലായത്. അതേസമയം കേസിൽ പ്രതി അൽപ്പനയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. പാമ്പിനെ ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തുന്നത് നിത്യസംഭവമാകുന്നുവെന്നും ഇത്തരം കൊലപാതകങ്ങൾ ഹീനമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക