Home KOLLYWOOD സിനിമാ നിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു

സിനിമാ നിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു

തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.

വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സിനിമ കമ്പനി സ്വന്തമായുണ്ടായിരുന്ന മഹേഷ്, മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, കല്യാണ്‍ റാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി.ആര്‍.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

 

Also Read :   സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്