മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. റിസ്വാന (എട്ട്), റിൻസാന (ഏഴ്) എന്നിവരാണ് മരിച്ചത്.
കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയിൽ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാൻ ഉള്ള ശ്രമം തുടരുകയാണ്.
ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക