ദുബായ് : തേന്‍ വിറ്റതിന് യു എ ഇയില്‍ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുയിടങ്ങളിലും ട്രാഫിക് സിഗ്നലുകളിലുമാണ് അറബ് വംശജനായ ഇയാള്‍ തേന്‍ വ്യാപാരം നടത്തിയത്.
കടകളില്‍ ലഭിക്കുന്നതിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റിരുന്നത്. എന്നാല്‍ വ്യാപാരത്തിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. നിരവധി പരാതികള്‍ കണ്ട്രോള് റൂമില്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
കിലോഗ്രാമിന് 20 ദിര്‍ഹത്തിന് വാങ്ങിയിരുന്ന തേന്‍ അമ്പത് ദിര്‍ഹത്തിനായിരുന്നു ഇയാള്‍ വിറ്റിരുന്നത്. എന്നാല്‍ വിസ പുതുക്കുന്നതിനുള്ള നടപടികളിലായിരുന്നതിനാലാണ് താന്‍ ലൈസന്‍സ് എടുക്കാതിരുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക