Home LATEST NEWS കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി

കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി

ദില്ലി: കേന്ദ്ര സർക്കാർ രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നല്‍കി. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സർവ്വീസുകളിൽ അനുവദിച്ചിരുന്നത്.

18 മുതല്‍ തീരുമാനം നിലവില്‍ വരും. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കൊവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Also Read :   ഒമിക്രോണ്‍ ഭീഷണി ; ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിയേക്കും