സിഡ്നി: മില്‍ക്കിവേയുടെ മധ്യത്തില്‍ നിന്നായി അസാധാരണമായ ഒരു റേഡിയോ തരംഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍.
നേരത്തെയും ഈ പ്രതിഭാസത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് ശാസ്ത്രലോകം. ഇപ്പോള്‍ നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം എന്നാണ് പുതിയ പഠനം പറയുന്നത്.
തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഈ വസ്തുവിന്റെ തിളക്കം ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടുന്നുണ്ടെന്നും. അതില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുമാണ് സ്ഡിനി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്സ് ഗവേഷകര്‍ നടത്തി, ദ ആസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി, ഇരുമ്പുവടികൊണ്ട് പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം സ്ലീപ്പിങ് ബാഗില്‍ ഒളിപ്പിച്ച് മൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു; ഭര്‍ത്താവിന് വധശിക്ഷ
അജ്ഞാതമായ ഈ വസ്തുവില്‍ നിന്നുള്ള ഈ പുതിയ സിഗ്നകളുകള്ക്ക് ധ്രൂവീകൃതമായ ഒരു സ്വഭാവമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇതിന്റെ പ്രകാശം ഒരു വശത്തേക്ക് മാത്രം തുടിക്കുന്ന രീതിയിലാണ്.
എന്നാല്‍ ഇത് സമയത്തിന് അനുസരിച്ച് മാറുന്നുണ്ട്- പഠനത്തിന് നേതൃത്വം നല്കിയ സ്റ്റിംഗ് ബാങ്ങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക