സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു . 2390 അടിയിലേക്ക് ഉയർന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ടില്‍ ആകെ ശേഷിയുടെ 85 ശതമാനം വെള്ളവും നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി ഉയർന്നിരുന്നു . നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക