Home BEAUTY & FASHION മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ?

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ?

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ?

യൗവനത്തിൽനിന്ന് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ മറ്റെല്ലാത്തിനുമെന്നപോലെ മനുഷ്യരുടെ ലൈംഗികതയിലും പല മാറ്റങ്ങളും സംഭവിക്കുന്നു. യൗവനം ആശങ്കകളുടെയും തെറ്റിദ്ധാരണകളുടെയും ലൈംഗികപരീക്ഷണങ്ങളുടെയും കാലമാണ്.

പ്രായോഗികജ്ഞാനവും അനുഭവസമ്പത്തുമായി മധ്യവയസ്സിലേക്ക് കടക്കുമ്പോൾ സെക്സ് കൂടുതൽ ആനന്ദദായകമാകേണ്ടതല്ലേ? പക്ഷേ, സെക്സ് ഉത്തരവാദിത്വമോ ബാധ്യതയോ ആയിക്കണ്ട്, തീർത്തും യാന്ത്രികമായി തുടർന്നുപോകുകയാണ് പലരും.

കുടുംബകാര്യങ്ങൾ, കുട്ടികളെ വളർത്തൽ, സാമ്പത്തികവും സാമൂഹികവുമായി സ്ഥിരത നേടൽ എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ദാമ്പത്യത്തിലെ പ്രണയത്തിന്റെ തീവ്രത കുറയുകയും സെക്സ് ദിനാന്ത്യത്തിലെ കടമതീർക്കൽ മാത്രമാവുകയും ചെയ്യുന്നു.

 

പ്രായമാകുന്നതോടൊപ്പം സ്ത്രീപുരുഷലൈംഗികതയിൽ തീർച്ചയായും ചില മാറ്റങ്ങൾ വരും. ഇതിനുപുറമെ ആർത്തവവിരാമം, പ്രമേഹം, വിഷാദം തുടങ്ങി ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും മധ്യവയസ്കരിൽ പലതരത്തിലുള്ള ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആർത്തവവിരാമവും ആശങ്കകളും സാധാരണഗതിയിൽ 48 വയസ്സിനും 52 വയസ്സിനുമിടയിൽ സ്ത്രീകളുടെ ആർത്തവപ്രക്രിയ മുഴുവനായും നിൽക്കുന്നു. ഇതിനെയാണ് ആർത്തവവിരാമം (Menopause) എന്ന് പറയുന്നത്.

ആർത്തവവിരാമഘട്ടത്തിലുള്ള 80 ശതമാനം സ്ത്രീകളിലും പലതരത്തിലുള്ള ശാരീരിക, മാനസിക ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാം. ഈസ്ട്രജന്റെ അളവ് കുറഞ്ഞുവരുന്നതുമൂലം യോനീമുഖത്തും യോനീനാളത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ സുരതപ്രക്രിയയിൽ വേദനയുണ്ടാക്കിയേക്കാം.

സ്നിഗ്ധത വർധിപ്പിക്കാനുള്ള ജെല്ലുകളും ഹോർമോൺ തെറാപ്പിപോലുള്ള ചികിത്സാരീതികളും ഇത്തരം സന്ദർഭത്തിൽ ഫലപ്രദമാകാറുണ്ട്. ആർത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകൾ രതിമൂർച്ഛയിലെത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ലൈംഗികകേളികളിൽ ഏർപ്പെടുന്നത് ക്രമേണ കുറഞ്ഞുവരുന്നതായും പഠനങ്ങൾ പറയുന്നു.

ആർത്തവവിരാമത്തെ ഉൾക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് വൈകാരികാവസ്ഥകളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. അമിതമായ ദേഷ്യം, വിഷാദം തുടങ്ങി പലരീതികളിൽ ആയിരിക്കും മാനസിക അസ്വസ്ഥത പ്രകടമാകുന്നത്. ആവശ്യമെങ്കിൽ ഇത്തരം ഘട്ടങ്ങളിൽ മനോരോഗവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.

ഉദ്ധാരണശേഷിയുംവ്യാകുലതകളും വേഴ്ച പൂർത്തിയാകുന്നതുവരെ ലൈംഗികോദ്ധാരണം നിലനിർത്താനുള്ള കഴിവ് നിരന്തരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction). ഉദ്ധാരണശേഷിക്കുറവ് ഏത് പ്രായത്തിലും ഉണ്ടാകാം. 40 വയസ്സ് പിന്നിടുമ്പോൾ പുരുഷന്മാർ പലപ്പോഴും തങ്ങളുടെ ഉദ്ധാരണശേഷിയെക്കുറിച്ച് അമിതമായി വ്യാകുലപ്പെടാറുണ്ട്. സുരതപ്രക്രിയയിൽ ഏർപ്പെടുമ്പോൾ ഇടയ്ക്കെപ്പോഴെങ്കിലും ഉദ്ധാരണം ലഭിക്കാതെവരുമ്പോഴേക്കും തനിക്ക് ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായി വ്യാകുലപ്പെടുന്ന നിരവധിപേരുണ്ട്. പിന്നീട് ലൈംഗികകേളികളിൽ ഏർപ്പെടുമ്പോൾ അമിതമായ ഉത്കണ്ഠ വരുകയും ഉദ്ധാരണസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയുംചെയ്യാറുണ്ട്.

ഒരു മനോരോഗവിദഗ്ധന്റെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഉദ്ധാരണക്കുറവ് പല കാരണങ്ങൾകൊണ്ടാവാം. ലിംഗം, വൃഷണം, പ്രോസ്റ്റേറ്റ് തുടങ്ങിയ അവയവങ്ങളിലെ അണുബാധ, ഹൃദ്രോഗങ്ങൾ, സിറോസിസ് പോലുള്ള കരൾരോഗങ്ങൾ, പ്രമേഹം, ലഹരിവസ്തുക്കളുടെ ഉപയോഗം, നാഡീസംബന്ധമായ രോഗങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങിയവ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാം. വിശദമായ വൈദ്യപരിശോധനയും ചികിത്സയും തേടി ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കണം. സുഖം കവരുന്ന ലഹരി ലഹരിവസ്തുക്കളുടെ ഉപയോഗം പുരുഷന്മാരിലും സ്ത്രീകളിലും മുൻകാലങ്ങളെക്കാൾ കൂടിവരുന്നതായാണ് കണക്കുകൾ. പുകവലി, മദ്യം, കഞ്ചാവ്, ഹെറോയിൻ തുടങ്ങിയവയുടെ ഉപയോഗം നിരവധി ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ലൈംഗികാസക്തി കുറയുകയും ഉദ്ധാരണശേഷി നഷ്ടപ്പെടുകയും രതിമൂർച്ഛ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. ഫലപ്രദവും ആനന്ദകരവുമായ ലൈംഗികബന്ധത്തിന് ലഹരിവസ്തുക്കൾ മുഴുവനായും വർജിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മനോരോഗവിദഗ്ധരുടെ സഹായം തേടേണ്ടതാണ്. ഒഴിവാക്കണം സംശയത്തിന്റെ നിഴൽ ദാമ്പത്യത്തിൽ വളരെയധികം അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നമാണ് സംശയരോഗം. ദാമ്പത്യജീവിതത്തിൽ ഏത് ഘട്ടത്തിൽ വേണമെങ്കിലും സംശയരോഗം തുടങ്ങാമെങ്കിലും മധ്യവയസ്സിലേക്ക് കടക്കുമ്പോഴാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തെളിവുകളൊന്നുമില്ലെങ്കിലും ജീവിതപങ്കാളിയുടെ പ്രവൃത്തികളിൽ സംശയം തോന്നുകയും അവരെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങൾ സംശയരോഗത്തിലേക്ക് നയിക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രത്യേകിച്ച് മദ്യത്തിന്റെ അമിതോപയോഗം സംശയരോഗത്തിന് പ്രധാന കാരണമാണ്. ശാസ്ത്രീയമായ ചികിത്സ ഇതിന് ആവശ്യമാണ്. സ്ത്രീകളിൽ കാലം വരുത്തുന്ന മാറ്റങ്ങൾ ഹോർമോൺ വ്യതിയാനംമൂലം അണ്ഡോത്പാദനം കുറയും. ആർത്തവചക്രത്തിൽ മാറ്റമുണ്ടാകും. സ്തനങ്ങളുടെ ഉദ്ദീപനക്ഷമതയിൽ കാര്യമായ മാറ്റമുണ്ടാകില്ലെങ്കിലും ഉത്തേജനസമയത്തെ വികാസം കുറയുന്നു. ലൈംഗികോദ്ധാരണസമയത്ത് പേശികളിലുണ്ടാകുന്ന മുറുക്കവും രതിമൂർച്ഛയുടെ തീവ്രതയും കുറയുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് താഴുന്നതോടെ യോനിയിലേക്കുള്ള രക്തയോട്ടം കുറയും. യോനീനാളത്തിന്റെ സ്നിഗ്ധത കുറഞ്ഞ് കൂടുതൽ വരണ്ടതാകും. യോനീമുഖം ചുരുങ്ങുന്നതും ഇലാസ്തികത കുറയുന്നതും വേദനയുളവാകാൻ കാരണമാകുന്നു. പുരുഷന്മാരിൽ കാലം വരുത്തുന്ന മാറ്റങ്ങൾ പുരുഷന്മാരിൽ 40 വയസ്സ് കഴിയുമ്പോൾ ബീജോത്പാദനം കുറഞ്ഞുവരുമെങ്കിലും 90-കളിൽപോലും മുഴുവനായും നിലയ്ക്കുന്നില്ല.

Also Read :   മകളെ പരിചയപ്പെടുത്തി ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകർ

പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 45 വയസ്സിനുശേഷം കുറയാറുണ്ടെങ്കിലും സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ ഹോർമോൺവ്യതിയാനം പുരുഷന്മാരിൽ ഉണ്ടാകാറില്ല. പ്രായമാകുന്നതോടൊപ്പം ഉദ്ധാരണത്തിനെടുക്കുന്ന സമയം കൂടിവരുന്നു. ഉദ്ധാരണസമയത്തെ ലിംഗത്തിന്റെ ദൃഢത കുറഞ്ഞുവരുന്നു. ശുക്ലത്തിന്റെ അളവും സ്ഖലനത്തിന്റെ ശക്തിയും കുറഞ്ഞേക്കാം. ആണുങ്ങളിലെ രതിവിരാമം ആർത്തവവിരാമത്തിന് സമാനമായി ഏകദേശം അഞ്ചുശതമാനം പുരുഷൻമാരിലും 60 വയസ്സ് കഴിയുമ്പോൾ പുരുഷ രജോനിവൃത്തി എന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്.

 

ലെെം​ഗിക താത്പര്യക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, തളർച്ച, ക്ഷീണം, ശ്രദ്ധക്കുറവ്, അമിതമായ ദേഷ്യം ഇവയെല്ലാമാണ് ലക്ഷണങ്ങൾ. ടെസ്റ്റോസ്റ്റിറോണിന്റെ കുറവാണ് ഇതിന് പ്രധാന കാരണം. ആസ്വാദ്യകരമായ ലൈംഗികജീവിതത്തിന് ദാമ്പത്യത്തിൽ പ്രണയം നിലനിർത്തുക. പരസ്പരം സംസാരിക്കാനും വികാരങ്ങൾ പങ്കുവയ്ക്കാനും പങ്കാളികൾ സമയം കണ്ടെത്തണം. പങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബാധ്യതയോ കടമയോ ആയി കാണാതെ അതിനെ ആസ്വദിക്കാൻ ശ്രമിക്കുക. ലൈംഗികകേളികളിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുക.

ഇണചേരലിൽ പുതുമയും വൈവിധ്യവും കണ്ടെത്താൻ ശ്രമിക്കുക. യാന്ത്രികമായ ആവർത്തനങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ധ്യാനം, യോഗ, വ്യായാമം മുതലായവയിലൂടെ ശാരീരിക, മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക. ലഹരിവസ്തുക്കൾ പാടേ ഉപേക്ഷിക്കുക. ലൈംഗികപ്രശ്നങ്ങൾ തുറന്നുപറയുകയും വ്യാജ ചികിത്സകളിൽ കബളിപ്പിക്കപ്പെടാതെ വിദഗ്ധ സഹായം തേടുകയും ശാസ്ത്രീയമായ ചികിത്സ മാത്രം സ്വീകരിക്കുകയും ചെയ്യുക