ഒരാളുടെ കുടുംബത്തെ രക്ഷിക്കാന്‍ ചില പ്രോജക്റ്റിനു വേണ്ടി നിന്ന് കൊടുത്തിട്ടുണ്ടെന്നും വെളിപ്പെടുത്തി ബിജു മേനോന്.
ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. നടനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്തു സിനിമ ചെയ്തിട്ടുണ്ട്.
ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, അതായത് ഞാന്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു വര്‍ഷമായി എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞു വന്നാല്‍, ആ സിനിമ ഞാന്‍ ഏറ്റെടുക്കും.
അതിന്റെ കഥയെക്കുറിച്ച് ഒന്നും ഞാന്‍ ചിന്തിക്കില്ല. അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുമ്പോള്‍ എനിക്ക് ലഭിക്കും’ ബിജു മേനോന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക