മമ്പറം: കണ്ണൂര്‍ മമ്പറം ടൗണില്‍ വെള്ള വസ്ത്രം അണിഞ്ഞ് മാന്യമായ പെരുമാറ്റത്തോടെ മാര്‍ക്കറ്റില്‍ എത്തി കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി പണം നല്‍കാതെ ‘മാന്യന്’ മുങ്ങി
കഴിഞ്ഞ ദിവസമാണ് ഒരാള്‍ ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി പണം നല്‍കാതെ മുങ്ങിയത്. ഇത് സംബന്ധിച്ച് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മത്സ്യ വ്യാപാരിയില്‍ നിന്നും രണ്ട് കിലോ അയക്കൂറ വാങ്ങിയ ഇയാള്‍ ‘ഗൂഗിള്‍ പേ’ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ട് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് സാധാനങ്ങളുമായി പോയി. പോകും മുന്‍പ് ഒരു കവറില്‍ ഐസും ഇയാള്‍ വങ്ങിയിരുന്നു.
ക്ഷീരപഥത്തിന്റെ മധ്യത്തില്‍ നിന്നായി അസാധാരണമായ റേഡിയോ തരംഗങ്ങള്‍ ഉണ്ടാകുന്നു; നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ശബ്ദം എന്ന് പുതിയ പഠനം !
പിന്നീട് ഇയാളെ കാണാതായപ്പോള്‍, അടുത്തുള്ള ഇറച്ചിക്കടയില്‍ നിന്നും സമാനമായ രീതിയില്‍ ഇറച്ചിയും വാങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇവിടെയും ഗൂഗിള്‍ പേ ഉണ്ടോ. പൈസ കാറില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞ് തന്നെയാണ് മുങ്ങിയത്.
പറ്റിച്ചയാളെ കണ്ടാല്‍ തിരിച്ചറിയാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക