Home COVID 19 രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. പ്രതിരോധശേഷി കുറഞ്ഞവർ വാക്സീന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്.

പ്രതിരോധ ശേഷി കുറഞ്ഞവർ 2 ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റർ ഡോസുകൾ കൂടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങേണ്ടതുള്ളു എന്നും ഈ നിർദേശത്തിലുണ്ട്. രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

Also Read :   ഗുജറാത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു