മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന
ആര്യന് ഖാന് ജയിലിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.
ജയില്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ബിസ്കറ്റും വെള്ളവും മാത്രമാണ് ആര്യന് കഴിക്കുന്നതെന്നും തടവുകാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നും ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.
ഉന്നതനിലവാരത്തില്‍ ജീവിച്ചിരുന്ന ആര്യന് ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ
ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഷീര, പോഹ എന്നിവയാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവയും ലഭിക്കും. എന്നാല്‍ ആര്യന് ഖാന് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ ഇതൊന്നും കഴിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ പുറത്തുനിന്നുള്ള
ഭക്ഷണം അനുവദിക്കുകയുമില്ല.
വ്യാഴാഴ്ച ക്വാറന്റീന് കാലാവധി പൂര്‍ത്തിയായതോടെ ആര്യന് ഖാനെ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റി. ക്വാറന്റീന് പൂര്‍ത്തിയാക്കി, കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ക്വാറന്റീന് സെല്ലില്‍നിന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക