ചെന്നൈ : കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞതിന് പിന്നാലെ പത്തൊന്പതുകാരന് ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) തൂങ്ങിമരിച്ചത്.
നാട്ടുകൂട്ടം ചേര്‍ന്ന് യുവാവിന്റെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. അതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്കി.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ചേര്‍ന്ന് നാട്ടുകൂട്ടത്തെ സമീപിച്ചു. ഇരുവരുടേയും വിവാഹവും ഉറപ്പിച്ചു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നാണ് യുവാവ് പറഞ്ഞത്. കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ രാമരാജ് തനിക്ക് കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് രാമരാജ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക