കോഴിക്കോട്: കോഴിക്കോട് ലഹരി വേട്ട പതിവാകുകയാണ്. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികൾ. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളിൽ ഉണ്ടാകാറുണ്ട്.
കാറിൽ കഞ്ചാവ് കടത്തുമ്പോൾ സ്ത്രീകൾ ഉണ്ടെങ്കിൽ പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികൾ കരുതുന്നത്.
ഇത്തരത്തില്‍ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേർ പിടിയിലായി.
ഇടുക്കിയില്‍ 50കാരനായ ഗൃഹനാഥന് വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍
നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെയാണ്
മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു കെ.എൽ. 08 എ.ടി 1234 നമ്പർ കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക