Home LATEST NEWS രാജി കോൺ​ഗ്രസ് ഹൈക്കമാന്‍റ് തള്ളി; പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും

രാജി കോൺ​ഗ്രസ് ഹൈക്കമാന്‍റ് തള്ളി; പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും

ദില്ലി: പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും. കോൺ​ഗ്രസ് ഹൈക്കമാന്റ് സിദ്ദുവിന്‍റെ രാജി തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു.

സിദ്ദുവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു എന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.

നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് രാജി സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.

Also Read :   ഫോട്ടോ എടുക്കാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാനോ പാടില്ല; 'സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിന് ഞാനില്ല'; പ്രതികരിച്ച് നടന്‍