Home KERALA വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 24 കാരന്‍ പാറയില്‍ നിന്നും തെന്നി വീണ് മരിച്ചു

വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 24 കാരന്‍ പാറയില്‍ നിന്നും തെന്നി വീണ് മരിച്ചു

ഇടുക്കി : ഇടുക്കിയില്‍ വെള്ളച്ചട്ടത്തില്‍ വീണ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി റിന്റോ വര്‍ഗീസ് ആണ് മരിച്ചത് 24 വയസായിരുന്നു.

മൂലമറ്റത്തെ ഇലപ്പള്ളി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.കഞ്ഞിക്കുഴിയിലെ തുണിക്കടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു റിന്റോ.

ഇന്ന് മൂന്നു മണിയോടെ ആയിരുന്നു അപകടം. ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്നും യുവാവ് തെന്നി വീണതാണ് മരണത്തിന് കാരണം.

ഉടന്‍ തന്നെ റിന്റോയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

റിന്റോയുടെ സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ.വി, അമല്‍ സുരേഷ് എന്നിവരാണ് അപകട വിവരം പുറത്തറിയിച്ചത്.

Also Read :   'ചിറക്' ആദ്യ പോസ്റ്റർ പുറത്തിറങ്ങി.